
പാലക്കാട് : മുന്‍ ഡിവൈഎഫ്ഐ നേതാവ്
വിനേഷിനെ ക്രൂരമായി മർദിച്ച കേസിൽ മൂന്നു പേർ പിടിയിൽ. സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. ഇവരിൽ രണ്ടുപേർ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരാണ്.
സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖലാ സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്.
ട്രെയിനിൽ നിന്ന് കോഴിക്കോട് ഇറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത്.
ഇന്നലെ പാലക്കാട് വാണിയംകുളത്ത് വെച്ചാണ്
ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗമായ വിനേഷിനെ ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി
രാകേഷ് ചീനിക്കുന്നിന്റെ നേതൃത്വത്തിൽ ആക്രമിച്ചത്.
ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മുഖ്യ
പ്രതിയായ രാകേഷ് ചീനിക്കുന്ന് ഒളിവിലാണ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു മര്‍ദനമെന്നാണ് പൊലീസ് എഫ്ഐആറിലുള്ളത്

വിനേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. 48 മണിക്കൂർ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. മർദനമേറ്റ് അവശനായ വിനേഷിനെ അജ്ഞാതർ ഓട്ടോയിൽ വീട്ടിൽ കൊണ്ടു വിടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ച വിനേഷിനെയാണ് കണ്ടത്. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. വിനേഷിന്റെ കുടുംബം അടിയുറച്ച സിപിഎം കുടുംബമാണ്


