
ബെംഗളൂരു: കർണാടകയിലെ ബെലഗാവിൽ 7 ക്വിന്റൽ ബീഫുമായി പോയ ലോറി കത്തിച്ചു. അനധികൃത ബീഫ് കടത്ത് ആരോപിച്ചാണ് ഒരു സംഘം യുവാക്കൾ ലോറി കത്തിച്ചത്.
റായ്ബാഗിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് കത്തിച്ചതെന്നാണ് വിവരം. ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു

അനധികൃതമായി പോത്തിറച്ചി കടത്തിയതിനും ലോറി കത്തിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു .5 യുവാക്കൾ നിലവില്‍ കസ്റ്റഡിയിലാണ്.
സംഭവം നടന്ന അയിനാപൂർ ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്


