
കൊച്ചി; വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് രണ്ട് യുവതികൾ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാൻ ഇവര്‍ സമയം തേടിയിട്ടുമുണ്ട്. നേരത്തെ വേടനെതിരെ മീടൂ വെളിപ്പെടുത്തല്‍ നടത്തിയ യുവതികളാണിവര്‍.ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ ബന്ധപ്പെട്ടപ്പോള്‍ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഒരു യുവതിയുടെ പരാതി.
സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് മറ്റൊരു പരാതിക്കാരി.തന്റെ സംഗീത പരിപാടികളിൽ ആകൃഷ്ടനായ വേടൻ താനുമായി ബന്ധം സ്ഥാപിച്ച്
ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

നേരത്തെ ഒരു വനിതാ ഡോക്ടര്‍ വേടനെതിരെ നല്കിയ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വേടനെതിരെ കൂടുതൽ പരാതികൾ വരുന്നത്. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നും ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്


