
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറക്കാനാവാത്ത സാഹചര്യത്തിലാണ് ഉപരാഷ്ട്രപതി മടങ്ങിയത്. കാലാവസ്ഥ അനുകൂലമായാൽ തിരിച്ചു വന്നേക്കും. കൊച്ചിയിലെ പരിപാടികൾക്ക് ശേഷം ഗുരുവായൂർ എത്തുമെന്നാണ് വിവരം. രണ്ടു ദിവസത്തെ സന്ദർശനത്തിനായിട്ടാണ് ഉപോരാഷ്ട്രപതി കേരളത്തിലെത്തിയത്

ഉപരാഷ്ട്രപതിയുടെ ദർശനം നിശ്ചയിച്ചയിച്ചതിന് പിന്നാലെ ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. രാവിലെ 9 നും 9:30 നും ഇടയിലാണ് ദർശനം സമയം നിശ്ചയിച്ചയിച്ചിരുന്നത്. സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ 8 മണി മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൂടാതെ തെക്കേ നടയുടെ ഇരുവശങ്ങളിലുള്ള കടകൾ തുറക്കാൻ പാടില്ലെന്നും അറിയിപ്പുണ്ടായിരുന്നു. ഉപരാഷ്ട്രപതി ഇന്നലെയാണ് കൊച്ചിയിലെത്തിയത്


