
കണ്ണൂർ: തളിപ്പറമ്പിൽ ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. പശ്ചിമബംഗാള്‍ സ്വദേശി ഹൊപാനോ സോറനാ(38) ണ് മരിച്ചത്. അപകടത്തിൽ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ത്രിമൂര്ത്തിയെന്നയാളെ പരിയാരത്തെ ആശുപത്രിയിലും മുതുകുടയിലെ രമേശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. മിക്സ് ചെയ്ത ജില്ലിയുമായി പോകുകയായിരുന്ന കെ.എല്‍.59 ഡി-9846 ടിപ്പര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് മറിഞ്ഞ ടിപ്പറിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്


