
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ദൂര പരിധിയിൽ നിന്ന് ബെവ്കോ ഔട്ലെറ്റുകൾ മാറ്റണമെന്ന റെയിൽവേയുടെ ആവശ്യം തള്ളി ബീവറേജസ് കോർപ്പറേഷൻ. മദ്യപർ റെയിൽവേ പരിസരത്ത് കയറുന്നത് തടയേണ്ടത് റെയിൽവേ ആണെന്നാണ് ബെവ്കോയുടെ നിലപാട്. യാത്രക്കാർ ട്രെയിനിൽ മദ്യപിച്ച് അക്രമമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ബിറേജസ് കോർപ്പറേഷന് റെയിൽവെ കത്ത് അയച്ചത്. വർക്കലയിൽ ശ്രീക്കുട്ടി എന്ന പെൺകുട്ടിയെ ട്രെയിനിൽ നിന്ന് മദ്യപൻ തള്ളിയിട്ട സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. സ്റ്റേഷൻ പരിസരത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ ഉള്ളതിനാലാണ് മദ്യപർ ട്രെയിനിൽ കയറുന്നതെന്നും 17 ബെവ്കോ ഒട്ട്ലെറ്റുകൾ മാറ്റണമെന്നായിരുന്നു റെയിൽവേയുടെ ആവശ്യം

തിരുവനന്തപുരം മുതൽ തൃശൂർ വരെ അധികാര പരിധിയുള്ള റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ നിന്നാണ് ബെവ്കോയ്ക്ക് കത്ത് നൽകിയത്. റെയിൽവെ സ്റ്റേഷനുകളുടെ 500 മീറ്റർ ദൂര പരിധിയിൽ നിന്ന് ഔട്ട്ലെറ്റുകൾ മാറ്റണമെന്നായിരുന്നു റെയിൽവെ ആവശ്യപ്പെട്ടത്.
ഇത്തരത്തിൽ കോട്ടയത്ത് മറ്റേണ്ടത് ആറ് ഔട്ട്ലെറ്റുകളാണ്. തിരുവനന്തപുരത്തും കൊച്ചിയിലും മൂന്നെണ്ണം മാറ്റണം


