
എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് നടൻ ദിലീപ് പിന്മാറിയത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ത്രീകളടക്കമുള്ളവര്‍ ദിലീപിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയെന്നാണ് വിവരം. മറ്റന്നാള്‍ നടക്കുന്ന പരിപാടിയില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയതാണെന്നും സൂചനയുണ്ട്.
അതിനിടെ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്
എസ് അശോക് കുമാര്‍ രംഗത്തെത്തി. ”ദിലീപ് ഇന്നലെ രാത്രി വിളിച്ച് ഉദ്ഘാടനത്തിൽ നിന്ന് പിന്മാറിയെന്ന് അറിയിക്കുകയായിരുന്നു. ക്ഷേത്ര ഉപദേശക സമിതിയാണ് ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചത്. കൊച്ചിൻ ദേവസ്വം ബോര്‍ഡ് അല്ല”. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പറഞ്ഞു. ചടങ്ങ് മറ്റന്നാള്‍ തന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും എസ് അശോക് കുമാര്‍ പറഞ്ഞു

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോടതി വിധിക്കെതിരെ ഇന്നലെ ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യരുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോടതി വിധിയെ അനുകൂലിച്ചും എതിര്‍ത്തും സാമൂഹിക മാധ്യമങ്ങളിൽ വലിയ ചര്‍ച്ച നടക്കുകയാണ്. ഇതിനിടെയാണ് ക്ഷേത്രത്തിലെ ഉദ്ഘാടന പരിപാടിയിലേക്ക് ദിലീപിനെ വിളിച്ചതും പ്രതിഷേധത്തെ
തുടര്‍ന്ന് ദിലീപ് പിന്മാറിയതും സംഭവം ഉണ്ടായത്


