
തിരുവനന്തപുരം വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ പ്രിൻ്റിങ് പ്രസ്സിലാണ് ദാരുണമായ അപകടം നടന്നത്.
പ്രിൻ്റിങ് മെഷീനിൽ സാരി കുടുങ്ങി ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. മെഷീനിൽ സാരി കുടുങ്ങിയതോടെ മീന അതിശക്തിയില്‍ തലയടിച്ച് നിലത്ത് വീഴുകയായിരുന്നു. മീന 20 വർഷമായി പ്രസ്സിലെ ജീവനക്കാരിയാണ്. മെഷീന് അടുത്തുള്ള ഷെൽഫിൽ നിന്നും സാധനങ്ങൾ എടുക്കുന്നതിനിടയിലാണ് സാരി മെഷീനിൽ കുടുങ്ങിയത്



