
കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന ആക്രമണം പൊലീസിന്റെ ആസൂത്രിത ശ്രമമായിരുന്നെന്ന് ഷാഫി പറമ്പിൽ എം പി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു
ശബരിമല വിഷയം, വഴി തിരിച്ചുവിടാനായിരുന്നു ആക്രമണം. തന്നെ ആക്രമിച്ച പൊലീസുകാരനെ കണ്ടെത്താന്‍
എ ഐയുടെ സഹായമൊന്നും ആവശ്യമില്ല. 4 വീഡിയോ പരിശോധിച്ചാൽ മതി. മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണ്. സേനയിൽ നിന്ന് പിരിച്ചുവിട്ട ശേഷം തിരിച്ചെത്തിയ ആളാണ് ഇയാള്‍. ”മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ്
ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. ഇയാൾ ഉൾപ്പെടെ 3 പേരെ പിരിച്ചു വിട്ട ശേഷം സർവീസിൽ തിരികെ കയറ്റിയതാണ്. വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാള്‍” – ഷാഫി ആരോപിച്ചു. ആക്രമണത്തിൽ നടപടിയെടുക്കാതിരുന്നത് എന്തു കൊണ്ടാണ്..?
ഇതുവരെ മൊഴിയെടുക്കാൻ പോലും ഒരു പൊലീസുകാരനും വന്നിട്ടില്ല. ഒരിക്കൽ മാത്രം തന്നെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റിയ ശേഷം പൊലീസ് ആശുപത്രിയിൽ വന്നു. പിന്നെ തന്നെ ബന്ധപ്പെട്ടിട്ടില്ല.

തന്റെ മൂക്കിലും തലയിലും ഒരേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് അടിച്ചത്. ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും ഷാഫി വാർത്ത സമ്മേളനത്തിൽ പുറത്ത് വിട്ടു. എസ്പി പറഞ്ഞത് പോലെ പുറകിൽ നിന്നല്ല ആ പൊലീസുകാരൻ ആക്രമിച്ചത്. മുന്നിൽ നിന്ന് തന്നെയാണ്.
”സിഐ അഭിലാഷ് ഡേവിഡെന്ന സിപിഎമ്മിൻ്റെ ഗുണ്ടാ പൊലീസാണ് പേരാമ്പ്ര സംഘർഷത്തിന് നേതൃത്വം നൽകിയത്, ഗുണ്ടാ ബന്ധത്തിൻ്റെ പേരിൽ സസ്പെൻഷനിലായിരുന്നു. അയാൾ എൻ്റെ മുഖത്തേക്ക് അടിക്കുന്നത് എൻ്റെ മൂക്കില്‍ കൊള്ളുന്നു. അവിടുന്ന് ഞാൻ ഇങ്ങോട്ട് മാറുമ്പോൾ അയാളുടെ ഡയറക്ഷനും മാറി അയാള്‍ ഞാൻ നിക്കുന്ന സ്ഥലത്തേക്ക് ആഞ്ഞു വീശി. എൻ്റെ തലയിലും മുഖത്തും അടിച്ചു. പിന്നെ മൂന്നാമതും തന്നെ ഉന്നം വെച്ചാണ് അടിക്കാൻ ശ്രമിച്ചത്. എന്നാൽ അത് മറ്റൊരു പൊലീസുകാരൻ തടയുകയാണ് ഉണ്ടായത്” ഷാഫി പറമ്പിൽ എം പി വീഡിയോ സഹിതം വിശദീകരിച്ചു.

DYSP ഹരിപ്രസാദ് കരുതി കൂട്ടി പ്ലാൻ ചെയ്ത ആക്രമണമാണിത് പൊലീസിൻ്റെ കൈയ്യിൽ ഇരുന്നാണ് ടിയർ ഗ്യാസ് പൊട്ടിയത്. അങ്ങനെയാണ് മറ്റ് പൊലീസുകാർക്ക് പരുക്കേറ്റത്. വടകര ഡിവൈഎസ്പി കൈയ്യിൽ ഗ്രനേഡും പിടിച്ചാണ് ലാത്തി കൊണ്ട് പ്രവർത്തകരെ മർദിക്കാൻ ശ്രമിച്ചത്. ഗ്രനേഡ് എറിയാൻ പ്രോട്ടോകോൾ ഉണ്ട്. പക്ഷെ അതൊന്നും പേരാമ്പ്രയിൽ പാലിച്ചിട്ടില്ല. DYSP ഹരിപ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യം ചോദിച്ചത് എം പി ആശുപത്രിയിൽ ആയോ എന്നായിരുന്നുവെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി

