
സമൂഹ മാധ്യമങ്ങളിൽ, കേക്ക് മുറിച്ച് പാലഭിഷേകം നടത്തി വിവാഹ മോചനം ആഘോഷിക്കുന്ന യുവാവിൻ്റെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ബിരാദാർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്ക് വച്ചിട്ടുള്ളത്.
15 പവനും 18 ലക്ഷം രൂപയും നൽകിയാണ് താൻ വിവാഹ മോചനം നേടിയതെന്ന് യുവാവ് വിഡിയോയിൽ പറയുന്നു.
യുവാവിനെ അമ്മ പാലിൽ കുളിപ്പിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പുതു വസ്ത്രങ്ങളണിഞ്ഞ് കേക്ക് മുറിക്കുകയും കുടുംബത്തിനൊപ്പം പങ്കിടുന്നതും വീഡിയോയിൽ കാണാം. 15 പവന് സ്വർണവും 18 ലക്ഷം രൂപയും മുൻ ഭാര്യയ്ക്ക് നൽകിയാണ് വിവാഹമോചനം നേടിയതെന്ന് യുവാവ് കേക്കിൽ എഴുതിയിട്ടുണ്ട്. ‘ജീവിതത്തിൽ സന്തോഷമായിരിക്കുക, ആഘോഷിക്കുക, 120 ഗ്രാം സ്വർണവും 18 ലക്ഷം രൂപയും ഞാനെടുത്തിട്ടില്ല തിരികെ നൽകി ഇപ്പോൾ സിംഗിളാണ് സന്തോഷവാനാണ് സ്വതന്ത്രനാണ്. എൻ്റെ ജീവിതം എൻ്റെ നിയമങ്ങളാണ്’ എന്നാണ് വീഡിയോയുടെ തലക്കെട്ട്. വീഡിയോ മൂന്ന് മില്യണിലധികം പേരാണ് ഇതിനോടകം കണ്ടത്. അതിനിടെ വീഡിയോയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് കമന്റുമായി വന്നത്



