
ഫ്ളോറിഡ: അമേരിക്കയിലെ 13കാരൻ സ്കൂളിലെ കമ്പ്യൂട്ടറിൽ ചാറ്റ് ജിപിടിയോട് ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ക്ലാസിലിരുന്ന് കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്ന ചോദ്യം കേട്ട് അമ്പരന്നിരിക്കുകയാണ് എ ഐ സംവിധാനം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഒട്ടും വൈകാതെ സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന
എ ഐ സംവിധാനം പൊലീസ് ഉദ്യോഗസ്ഥനെ ഇക്കാര്യം അലർട്ട് ചെയ്തു.
ഉടനെ തന്നെ പൊലീസ് എത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു

ചോദ്യം ചെയ്യലിൽ താൻ തമാശക്കായി ചെയ്തതാണെന്നാണ് കുട്ടി നൽകിയ മൊഴി. താൻ കൂട്ടുകാരനെ ട്രോൾ ചെയ്യുകയായിരുന്നു എന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാൽ സ്കൂൾ അധികൃതരും പൊലീസും ഈ മൊഴി മുഖവിലക്കെടുത്തിട്ടില്ല. അമേരിക്കയിൽ ആവർത്തിച്ച് വരുന്ന സ്കൂൾ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം പൊലീസും അധികൃതരും ഗൗരവത്തിലെടുത്തിട്ടുണ്ട്. തുടർ നടപടികൾക്ക് ശേഷം പൊലീസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി


