
തിരുവനന്തപുരം; കൊട്ടാരക്കര സ്വദേശിയായ മുപ്പത്തിമൂന്നുകാരന് ഐസക്ക് 6 പേർക്ക് പുതുജീവൻ നൽകിയാണ് ഭൂമിയിൽ നിന്ന് വിട വാങ്ങുന്നത്.
ഹോട്ടലുടമയുമായ ഐസക്കിന് ജോലി കഴിഞ്ഞ് വരുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് പരിക്കേറ്റത്. തിരുവനന്തപുരത്തെ ആശുപത്രിയില്‍
തീവ്രപരിചരണ വിഭാഗത്തിൽ പികിത്സയിലായിരുന്ന ഐസക്കിന് ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് ബന്ധുക്കൾ അവയവ ദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു.

ഐസക്കിന്റെ ഹൃദയം, വൃക്ക, കരൾ, കോർണിയ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം
ഐസക്കിന്റെ ഹൃദയം ആംബുലൻസിള് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം എയർ ആംബുലൻസ് വഴിയാണ് കൊച്ചിയിലെത്തിച്ചത്. ഹയാത്ത് ഹോട്ടലിന്റെ ഗ്രൗണ്ടിലാണ് എയര്‍ ആംബുലന് ലാന്റ് ചെയ്തത്. ഇവിടെ നിന്ന് 10 മിനിറ്റിനകം ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചു. ഏകദേശം 4 മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് ഹൃദയം നൽകുന്നത്. ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ഹൃദയ ശസ്ത്രക്രിയ നടത്തുന്നത്.
ഒരു വൃക്ക ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലുളള രോഗിക്കും നൽകും


