
കാസര്‍ഗോഡ് ; മടിക്കൈ മലപ്പച്ചേരി വടുതലകുഴിയിലെ പ്രതീഷിനെയാണ് ജയിലിലടച്ചത്. ആര്‍ഡിഒ കോടതി വാറണ്ട് പ്രകാരമാണ് മകനെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ജയിലിലടച്ചത്. കാഞ്ഞിരപ്പൊയിയിലെ ഏലിയാമ്മ ജോസഫ് ആണ് മകന് ചെലവിന് നല്‍കുന്നില്ലെന്ന പരാതിയുമായി
കാഞ്ഞങ്ങാട് ആര്‍ഡിഒ കോടതിയെ സമീപിച്ചത്. മാസം രണ്ടായിരം രൂപ ഏലിയാമ്മയ്ക്ക് നല്‍കണമെന്ന് ഒരു വര്‍ഷം മുന്‍പ് ആര്‍ഡിഒ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ തുക മകന് നല്‍കിയിരുന്നില്ല.

തുടര്‍ന്ന് ഏലിയാമ്മ 5 മാസം മുന്‍പ് ആര്‍ഡിഒ കോടതിയിലെ മെയിന്റനന്‍സ് ട്രിബ്യൂണലിലും പരാതി നല്കി. ഈ പരാതിയില്‍ 10 ദിവസത്തിനകം കുടിശിക ഉള്‍പ്പെടെ നല്‍കണമെന്ന് ഉത്തരവിട്ട് ട്രിബ്യൂണല്‍ മടിക്കൈ വില്ലേജ് ഓഫീസര്‍ മുഖേന മകന് നോട്ടീസയച്ചു. തുടര്‍ന്ന് 2 തവണ വിചാരണക്ക് ഹാജരായപ്പോഴും തനിക്ക് പണം നല്കാന് സാധിക്കില്ലെന്ന് പ്രതീഷ് അറിയിച്ചു. ഇതോടെ ജൂലൈ 31നകം ഒരു ഗഡു നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് ട്രിബ്യൂണല്‍ അറിയിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരമുളള തുക നല്‍കുന്നതുവരെ ജയിലിലടയ്ക്കാന്‍ ആര്‍ഡിഒ ബിനു ജോസഫ് ഉത്തരവിടുകയായിരുന്നു. മുതിര്‍ന്ന പൗരന്മാരുടെ നിയമ പരിരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 5(8), ബിഎന്‍എസ് 144 എന്നീ വകുപ്പുകൾ പ്രകാരമാണ് മകനെ ജയിലിലടച്ചത്


