
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ജോസ് നെല്ലേടമാണ് മരിച്ചത്. വീടിനടുത്ത കുളത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ വ്യാജ കേസിൽ ജയിലില്‍ പോയ തങ്കച്ചൻ അഗസ്റ്റിൻ തനിക്കെതിരായ കള്ള കേസിന് പിന്നിൽ ജോസ് നെല്ലേടവും ഡിസിസി നേതാക്കളുമാണെന്ന് പറഞ്ഞിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസ് ഉൾപ്പെടെയുള്ള എൻ ഡി അപ്പച്ചൻ ഗ്രൂപ്പിൽപ്പെട്ടവർക്കെതിരെ ആയിരുന്നു തങ്കച്ചന്റെ ആരോപണം. പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജോസിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മുള്ളംകൊല്ലിയിൽ നടന്ന കോൺഗ്രസിന്റെ പഞ്ചായത്ത് വികസന സമിതി യോഗത്തിനിടെ നടന്ന ചില സംഭവങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

വീട്ടിൽ നിർത്തിയിട്ട കാറിന് സമീപത്ത് നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകന് തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തങ്കച്ചന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. നിരപരാധിയെന്ന് തുടക്കം മുതൽ തങ്കച്ചൻ പറയുന്നുണ്ടായിരുന്നെങ്കിലും പൊലീസ് അത് വക വെച്ചിരുന്നില്ല. കോടതിയിൽ ഹാജരാക്കിയ തങ്കച്ചനെ റിമാൻഡ് ചെയ്യുകയും സബ് ജയിലിലേയ്ക്ക് മാറ്റുകയും ചെയ്തു. 17 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് തങ്കച്ചൻ ജയിൽ മോചിതനായത്.
സ്ഫോടകവസ്തുവും മദ്യവും തങ്കച്ചന്റെ വീട്ടിൽ മറ്റൊരാൾ കൊണ്ടു വെച്ചതാണെന്ന് ലോക്കൽ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം ജയില്‍ മോചിതനായത്.അതേ സമയം വയനാട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഇരയാണ് ജോസെന്ന് ബിജെപി ആരോപിച്ചു


