
തൃശൂർ: പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പതിനാലും പതിനാറും വയസുള്ള രണ്ട് പേര് അറസ്റ്റില്‍. കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് പതിനാലുകാരനെ നേരത്തെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു
തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.

പെൺകുട്ടികളുമായി വന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ലിവിങ് ഡേവിസിനെ കൊലപ്പെടുത്തിയത്. വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ ആണോ എന്ന് പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ രണ്ട് പ്രതികളുടെയും വൈദ്യപരിശോധന നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളായ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം


