വിവാഹത്തിന് വരൻ എത്തിയത് മദ്യപിച്ച്, പിന്നീട് സംഭവിച്ചത് ഇത്

പത്തനംതിട്ട കോഴഞ്ചേരിക്കു സമീപം തടിയൂരിലാണ് വിവാഹത്തിന് വരൻ മദ്യപിച്ചെത്തിയത്. വാഹനത്തിൽ നിന്ന് ഇറങ്ങാൻ പോലും കഴിയാതെ പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹത്തിന് സമ്മതമല്ലെന്ന് വധു പറഞ്ഞതോടെ വിവാഹം മുടങ്ങുകയും ചെയ്തു. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോട് വരെ വരൻ മോശമായാണ് സംസാരിച്ചത്

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്നമുണ്ടാക്കി. ഇതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തു നിന്ന് വിവാഹത്തിനെത്തിയതായിരുന്നു വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിന്നീട് പിരിഞ്ഞത്