മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു

പറവൂർ: മരുമകളെ കഴുത്തറുത്ത് കൊന്ന ശേഷം ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കൻ പറവൂരിൽ ആണ് നാടിനെ നടുക്കിയ സംഭവം. വടക്കുംപുറം സ്വദേശി ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34 വയസായിരുന്നു.

ഭർതൃ പിതാവ് സെബാസ്റ്റ്യൻ(64) ഷാനുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്.