അഴുകിയ നിലയില്‍ യുവതിയുടെ നഗ്ന മൃതദേഹം.. സമീപം മയക്കുമരുന്നും

ബെംഗളൂരു: നഗരത്തിലെ ഫ്‌ളാറ്റില്‍ അഴുകിയ നിലയില്‍ യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തി. ചന്ദാപുരയിലെ ഫ്‌ളാറ്റിനുള്ളിലാണ് സംഭവം. മൃതദേഹത്തിന് സമീപത്തു നിന്നായി സിറിഞ്ചും മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. മരണം സംഭവിക്കുന്നതിന് മുന്‍പ് യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് സംശയം. അഴുകിയ നിലയിലായതിനാല്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു

മരിച്ച യുവതി ബംഗാള്‍ സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സങ്കേത് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ താഴത്തെ നിലയിലാണ് സങ്കേത് ഗുപ്ത കുടുംബസമേതം താമസിക്കുന്നത്. മുകളിലെ ഫ്‌ളാറ്റുകളെല്ലാം ഇദ്ദേഹം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്

കഴിഞ്ഞ ഡിസംബറില്‍ ഒഡീഷ സ്വദേശിയായ സഫാന്‍ എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയ ഫ്‌ളാറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, ഇയാളെക്കുറിച്ചോ ദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ കൂടെയുണ്ടായിരുന്ന 40-കാരനെ സംബന്ധിച്ചോ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്