സീറോ ബാലൻസ് കൊണ്ട് പൈസ ഉണ്ടാക്കി..! ബുദ്ധി അപാരമെന്ന് സോഷ്യൽമീഡിയ

അക്കൗണ്ടിൽ സീറോ ബാലൻസ് എന്ന് കാണാൻ ആഗ്രഹിക്കാത്തവരാണ് എല്ലാവരും. എന്നാൽ ഇവിടെ സീറോ ബാലൻസ് കൊണ്ട് പണം ഉണ്ടാക്കിയ കുട്ടികളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എടിഎം കാര്‍ഡ് പരിശോധിക്കുന്ന രണ്ട് കൗമാരക്കാരിൽ നിന്നാണ് വീഡിയോ ആരംഭിയ്ക്കുന്നത്.
എ ടി എമ്മിൽ പോയി അക്കൗണ്ട് ബാലൻസ് പരിശോധിക്കുമ്പോൾ സീറോ എന്ന് കാണിക്കുന്നു. എന്നാൽ വീണ്ടും വീണ്ടും പരിശോധിക്കുകയും ഓരോ തവണ പരിശോധിച്ചതിന്റെയും സീറോ ബാലൻസ് സ്ലിപ് കുട്ടികൾ ശേഖരിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് നിരവധി തവണ പരിശോധിച്ച ശേഷം വന്ന സ്ലിപ്പുകൾ എല്ലാം ചേർത്ത് വച്ച് അടുത്തുള്ള ഒരു ആക്രിക്കടയിൽ പോയി വിറ്റ് 20 രൂപ സമ്പാദിക്കുന്നതാണ് വീഡിയോ. പിന്നീട് ആ പൈസ ഉപയോഗിച്ച് അവർ ചായ കുടിക്കുന്നതും വീഡിയോയിൽ കാണാം

അക്കൌണ്ടില്‍ പൂജ്യം ബാലന്‍സ് എന്ന് കണ്ടിട്ടും വീണ്ടും വീണ്ടും ബാലന്‍സ് പരിശോധിക്കുന്നതെന്തിന് എന്ന ചോദ്യങ്ങളാണ് ആദ്യം ഉയർന്നത്. മുഴുവൻ വീഡിയോയും കണ്ട ശേഷമാണ് ആളുകൾക്ക് കാര്യം എന്താണെന്ന് മനസിലായത്. വീഡിയോ ഒര സമയം വിമര്‍ശനവും അഭിനന്ദനവും നേടി