ആരോഗ്യത്തിന് ഹാനികരം ഇനി തുണി സഞ്ചിയിൽ

തിരുവനന്തപുരം: മദ്യം പൊതിഞ്ഞ് നൽകാനുള്ള പേപ്പർ അലവൻസ് ബീവറേജസ് നിർത്തലാക്കി. ഇനി ബിവറേജസ് വിൽപനശാലകളിൽ മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിൽ നൽകും. വരുമാനം കൂട്ടാൻ മദ്യത്തോടൊപ്പം സഞ്ചി വിൽക്കാനാണ് പദ്ധതി

മദ്യം ​ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നൽകി പത്ത് രൂപ ഈടാക്കാണ് നീക്കം. ബിവറേജസ് എംഡിയുടെതാണ് ഉത്തരവ്. മുമ്പ് കുടുംബശ്രീക്കാർ നൽകുന്ന സഞ്ചി ഇതിനായി ഉപയോ​ഗിച്ചിരുന്നെങ്കിലും പിന്നീട് നിർത്തലാക്കിയിരുന്നു