അച്ഛനിൽ നിന്ന് പണം തട്ടാൻ യുവാവ് ചെയ്തത്.. പരിപാടി പക്ഷെ പാളിപ്പോയി

വീട്ടുകാരിൽ നിന്ന് പണം തട്ടാനായി സ്വയം തട്ടിക്കൊണ്ട് പോകൽ നാടകങ്ങൾ അരങ്ങേറുന്നവരുടെ വാർത്ത സമൂഹമാധ്യമങ്ങളിൽ നിരവധി വരാറുണ്ട്. അത്തരത്തിൽ ഒരു പണി ഒപ്പിച്ചിരിക്കുകയാണ് ബീഹാറിലെ കൈമൂർ ജില്ലയിലെ ഒരു യുവാവ്. എന്നാൽ പണി പാളിപ്പോയതാണ് ഏറെ രസകരം. കോട്ടയിൽ പഠിക്കാൻ പോകുന്നതിന് വേണ്ടി യുവാവ് അച്ഛനോട് പണം ചോദിച്ചു. അച്ഛൻ കൊടുക്കാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് യുവാവ് സ്വയം തട്ടിക്കൊണ്ടുപോയതായി ഒരു നാടകം ഉണ്ടാക്കിയതും അച്ഛനിൽ നിന്ന് പണം ആവശ്യപ്പെട്ടതും

പരീക്ഷയ്ക്ക് പോയ മകന്‍ തിരികെ എത്തേണ്ട നേരം കഴിഞ്ഞിട്ടു വീട്ടിൽ എത്തിയില്ല. പിന്നാലെ, യുവാവിന്റെ കുടുംബത്തിന് ഒരു ഫോൺ കോൾ വന്നു. യുവാവിനെ തട്ടിക്കൊണ്ടു പോയതാണ് എന്നും വിട്ടുകിട്ടണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണം എന്നുമാണ് ഫോണിൽ വിളിച്ചയാൾ പറഞ്ഞത്. മാത്രമല്ല, ആ പണം മകന്റെ അക്കൗണ്ടിലേക്ക് ഇട്ടാൽ മതി എന്നും വിളിച്ച ആള്‍ പറഞ്ഞു. എന്നാൽ, കുടുംബം നേരെ പൊലീസിൽ വിവരം അറിയിക്കുകയാണ് ചെയ്തത്

സംഭവം അന്വേഷിക്കുന്നതിനായി പൊലീസ് ഒരു സ്പെഷ്യൽ ടീമിനെ നിയോ​ഗിച്ചു. കൽക്കത്ത റെയിൽവേ സ്റ്റേഷനിൽ നിന്നും യുവാവിനെ കണ്ടെത്തി. പിന്നീടുള്ള ചോദ്യം ചെയ്യലിൽ യുവാവ് സത്യം തുറന്ന് പറഞ്ഞു