നാസ പങ്കു വെച്ച കൊച്ചിയുടെ ദൃശ്യം ശ്രദ്ധ നേടുന്നു.. മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും വൈറൽ

 

കൊച്ചി: കൊച്ചിയുടെ തീരവും കായലും മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും ഒക്കെ വ്യക്തമായി കാണാവുന്ന തരത്തിലുള്ള ആകാശദൃശ്യം പങ്കു വെച്ചിരിക്കുകയാണ് നാസ. ദൃശ്യങ്ങൾ ഇതിനോടകം തന്നെ നിരവധിപേർ കണ്ടു കഴിഞ്ഞു. നാസ എര്‍ത്ത് ആണ് തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ദൃശ്യം പ്രസിദ്ധീകരിച്ചത്

ISS069-E-82075 എന്നാണ് നാസ ലഭ്യമാക്കിയ കൊച്ചിയുടെ ആകാശ ദൃശ്യം ഉള്‍പ്പെടുന്ന ഫോട്ടോ. കൊച്ചിയെ സംബന്ധിച്ച വിശദമായ കുറിപ്പും നാസ എര്‍ത്ത് പോസ്റ്റിലുണ്ട്. കൊച്ചി നഗരത്തിന്‍റെ പ്രത്യേകതകളും സൌകര്യങ്ങളും കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇത് നാസ എര്‍ത്ത് സൈറ്റില്‍‍ ലഭ്യമാണ്. 2023 ആഗസ്റ്റ് 23നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്

എക്‌സ്‌പെഡിഷൻ
69 ക്രൂ അംഗമാണ് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്ന് ഈ ചിത്രം പകര്‍ത്തിയത്. നാസയുടെ ഒരു ഓൺലൈൻ പ്രസിദ്ധീകരണമാണ് നാസ എർത്ത് ഒബ്‌സർവേറ്ററി. ഉപഗ്രഹ ചിത്രങ്ങളും കാലാവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റ് ശാസ്ത്രീയ വിവരങ്ങളും പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി നാസ ഇതിലാണ് ലഭ്യമാക്കുന്നത്