അമേരിക്കയിലെ പോര്‍ട് ലാന്‍ഡ് വിമാനത്താവളത്തിനടുത്താണ് ആകാശത്ത് വെച്ച് വിമാനത്തിന്റെ വിന്‍ഡോ പെട്ടെന്ന് പൊട്ടിത്തെറിച്ചത്. പോര്‍ട്ട് ലാന്‍ഡില്‍ നിന്ന് ഒന്റാറിയോയിലേക്ക് പോവുകയായിരുന്നു വിമാനം. തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യിച്ചു. യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അലാസ്ക എയർലൈൻസിന്റെ ജനാലയാണ് ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ചത്. ആറ് ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു
വിമാനത്തിലെ വിന്‍ഡോ തകര്‍ന്നതും യാത്രക്കാര്‍ പരിഭ്രാന്തരാകുന്നതുമായ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ജീവനക്കാര്‍ യാത്രക്കാരോട് ഓക്സിജന്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരും അതാത് സീറ്റുകളില്‍ പരിഭ്രാന്തരായി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടമുണ്ടാകുമ്പോള്‍ 16,000 അടി ഉയരത്തിലായിരുന്നു വിമാനം