തിക്കും തിരക്കും കൂടുതല്‍ ; നടവരവ് ഇത്തവണയും കുറവ് ശബരിമലയില്‍

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് ഏറിയിട്ടും നടവരവ് ഇത്തവണയും കുറവാണെന്ന് റിപ്പോർട്ട്. 1,34,44,90,495 കോടി രൂപയാണ് 28 ദിവസത്തില്‍ ശബരിമലയില്‍ നടവരവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 കോടി രൂപയായിരുന്നു. അതായത് 20 കോടിയുടെ കുറവാണ് ഉണ്ടായത്. ഒന്നര ലക്ഷത്തിന്റെ കുറവാണ് ഭക്തരുടെ എണ്ണത്തില്‍ ഉണ്ടായത്. അരവണയുടെ വരവ് 61.91 കോടിയുമാണ്. കഴിഞ്ഞ വർഷം ഇത് 73.75 കോടിയായിരുന്നു.

11.84 കോടി രൂപയുടെ വ്യത്യാസമാണ് അരവണയുടെ വരവില്‍ മാത്രം ഉണ്ടായത്. അപ്പം വിറ്റുവരവ് 8.99 കോടി രൂപയാണ്. കഴിഞ്ഞ പ്രാവശ്യം ഇത് 9.43 കോടി രൂപയായിരുന്നു. 44.49 ലക്ഷം രൂപയുടെ വ്യത്യാസമാണ് അപ്പം വിറ്റുവരവിലുണ്ടായത്. 41.80 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ കാണിക്ക വരവ് 46.452 കോടി രൂപയായിരുന്നു. 4.65 കോടി രൂപയുടെ വ്യത്യാസമാണ് കാണിക്ക വരവില്‍ ഉണ്ടായത്