
കണ്ണൂർ സൗത്ത് – എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്ക് ഇടയിലെ നടാൽ റെയിൽവെ ഗേറ്റ് നവംബർ 14 വരെ അടച്ചിടും. ഈ ദിവസങ്ങളിൽ ചാല നടാൽ ബൈപ്പാസിൽ രാവിലെ 8.30 മുതൽ 10.30 വരെയും, വൈകുന്നേരം 4 മുതൽ 6 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാവും. ലോറികൾ , കണ്ടയിനർ തുടങ്ങിയ ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണമെന്ന് എടക്കാട് പോലീസ് അറിയിച്ചു.



