
കണ്ണൂര്‍ : മുഖ്യമന്ത്രി ഇന്നലെ പല പരിപാടികളില്‍ പങ്കെടുക്കുന്നതിനായി കണ്ണൂരിൽ ഉണ്ടായിരുന്നു. പിണറായിയുടെ വരവറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ പതിവ് പോലെ ആത്മാർത്ഥ സുഹൃത്തായ രതീന്ദ്രന്‍ കണ്ണൂരില്‍ എത്തി. 80കാരനായ കീഴ്ത്തള്ളി സ്വദേശിയായ എൻ എം രതീന്ദ്രന്‍
മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയുമായിരുന്നു.
ചെറുപ്പം മുതൽ പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് രതീന്ദ്രൻ. രതീന്ദ്രനുമായി മുഖ്യമന്ത്രിക്കും ആത്മബന്ധമുണ്ട് . ചൊവ്വ സഹകരണ സ്പിന്നിങ് മിൽ ജീവനക്കാരനായിരുന്നു രതീന്ദ്രൻ. സംസ്കാരം ഇന്ന് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും

ഇന്നലെ രാവിലെയാണ് രതീന്ദ്രന്‍ ഗസ്റ്റ്ഹൗസില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രിയെ കാണാനെത്തിയത്. ബാല്യകാല സുഹൃത്തുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാന്‍ ഇറങ്ങി. തൊട്ടു പിന്നാലെ രതീന്ദ്രന്‍ വീട്ടിലേയ്ക്കും മടങ്ങി. തുടര്‍ന്ന് രതീന്ദ്രൻ വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സൈനിക ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വൈകീട്ടോടെ മരിച്ചത്. ആത്മാര്‍ത്ഥ സുഹൃത്തിന്റെ മരണ വിവരമറിഞ്ഞ മുഖ്യമന്ത്രി ഇ പി ജയരാജന്റെ പുസ്തക പ്രകാശനം കഴിഞ്ഞതിന് പിന്നാലെ ആശുപത്രിയിലെത്തി തന്റെ സുഹൃത്തിനെ അവസാനമായി ഒരു വട്ടം കൂടി കണ്ടു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു


