
ബെംഗളൂരു; ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജോലിക്കാരനായ ദര്ശന് കൊല്ലപ്പെട്ട സംഭവത്തിലാണ് മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാര്‍, ഭാര്യ ആരതി ശര്‍മ എന്നിവര്‍ അറസ്റ്റിലായത്. ദര്‍ശന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മനോജ് കുമാറും ഭാര്യ ആരതിയും സഞ്ചരിച്ച കാറിന്റെ കണ്ണാടിയില്‍ ദര്‍ശന്റെ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. റോഡപകടത്തിലാണ് മരണം സംഭവിച്ചത്
എന്ന് കരുതിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് കണ്ടെത്തിയത് സിസിടിവി പരിശോധനയിലാണ്.

ഇക്കഴിഞ്ഞ 25ന് പുട്ടണ ഹള്ളി ശ്രീരാമ ലേഔട്ടിലായിരുന്നു സംഭവം. ദമ്പതികളുടെ കാറിന്റെ കണ്ണാടിയില്‍ ദര്‍ശന്റെ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ക്ഷമാപണം നടത്തിയ ദര്ശന് ഭക്ഷണ വിതരണത്തിനായി പോയെങ്കിലും മനോജ് കുമാര്‍ പിന്തുടര്ന്നെത്തി
ബൈക്കിനെ അമിത വേഗതയില്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ ദര്‍ശനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

റോഡപകടമാണെന്ന് കരുതിയ സംഭവത്തില്‍ ദര്‍ശന്റെ സഹോദരി പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അപകടത്തിന്
മുന്‍പ് ബൈക്കിലിരിക്കുന്ന ദര്‍ശനുമായി ദമ്പതികള്‍ സംസാരിക്കുന്നതിന്റെയും ബൈക്കില്‍ ഇടിച്ചപ്പോള്‍ ഇളകി വീണ കാറിന്റെ ഭാഗങ്ങള്‍ എടുക്കാനായി ഇരുവരും തിരികെ സ്ഥലത്തെത്തിയതിന്റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അറസ്റ്റിലായ ദമ്പതികളെ റിമാണ്ട് ചെയ്തു

