
ശ്രീകണ്ഠപുരം : കണ്ണൂർ ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു. അസം സ്വദേശി ജോസ് (35), ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അസം സ്വദേശി ഗൗതമിനെ (40) പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്കണംപാറയിൽ ചെങ്കൽ പണയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇവർക്ക് മിന്നലേറ്റത്. ഉടൻതന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.



