
9 മാസം ഗർഭിണിയായ മലയാളി യുവതി യുഎഇയിലാണ് കുഴഞ്ഞു വീണ് മരിച്ചത് പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്റെ മകൾ അസീബയാണ്
യുഎഇയിലെ അജ്മാനിൽ
അമിത രക്തസമ്മർദ്ദത്തെ തുടർന്ന് കുഴഞ്ഞു വീണത്. 35 വയസായിരുന്നു

അജ്മാൻ എമിറേറ്റ്സ് സിറ്റിയിൽ താമസിക്കുന്ന പുളിക്കൽ അബ്ദുസലാമിന്റെ ഭാര്യയാണ്. താമസ സ്ഥലത്ത് കുഴഞ്ഞു വീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ദുബൈ സോനപൂർ ഖബർസ്ഥാനിൽ ഖബറടക്കും. ഒരു മകളുണ്ട്


