
തമിഴ്നാട്; കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. 25 പേർ ശ്വാസമെടുക്കാനാവാതെയും 10 പേർ വാരിയെല്ല് തകർന്നും മരിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. മരിച്ചവരിൽ പലരുടെയും ആന്തരിക അവയവങ്ങൾ തകർന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 9 കുട്ടികളും വാരിയെല്ല് തകർന്നാണ് മരിച്ചത്.
മരിച്ചവരിൽ പലർക്കും മൂന്ന് മിനിറ്റിലധികം സമയം ശ്വാസമെടുക്കാൻ സാധിച്ചിരുന്നില്ലെന്നത് ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. പലരും ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് മരിച്ചത്. 2 കുട്ടികളുടെ ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിപാടിക്കിടെ ബോധരഹിതരായി 11 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു

വിജയിയെ മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. പൊലീസ് പല തവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ല എന്നാണ് പോലീസിന്റെ എഫ്ഐആറിൽ പറയുന്നത്. പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നപ്പോള്‍ അവ തകർന്നു വീണു. താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് ഇവ വീണതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും
എഫ്ഐആറിൽ സൂചിപ്പിക്കുന്നു


