
പാലക്കാട് : നെൻമാറയിൽ തൊഴുത്തിലെ തൂൺ ദേഹത്തേക്കു മറിഞ്ഞുവീണ് ക്ഷീരകർഷകന് ദാരുണാന്ത്യം. കയറാടി, മരുതുഞ്ചേരി മുഹ്സിൻ മൻസിലിൽ മീരാൻ സാഹിബ് (71) ആണ് മരിച്ചത്. പശുവിനെ കറക്കാനായി തൊഴുത്തിൽ പോയ സമയത്താണ് സംഭവം. കാറ്റിൽ മറിഞ്ഞ മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് സിമന്റ് കട്ട കൊണ്ടു നിർമ്മിച്ച തൂൺ ദേഹത്തേക്കു മറിഞ്ഞു വീണത്

ഗുരുതരമായി പരിക്കേറ്റ മീരാൻ സാഹിബിനെ വീട്ടുകാരും അയൽക്കാരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ക്ഷീരോൽപാദക സംഘം മുൻ ജീവനക്കാരനാണ്. നെന്മാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതശരീരം ജില്ലാ ആശുപത്രിയിലേക്കു മാറ്റി


