
മുംബൈ: യാത്രക്കാരൻ ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞ തേങ്ങ തലയിൽ വീണ്
20കാരൻ മരിച്ചു. മുംബൈക്കടുത്ത് ഭയന്തറിലാണ് ദാരുണ സംഭവം. പഞ്ചു ദ്വീപിൽ താമസിക്കുന്ന യുവാവ് റെയിൽവേ ക്രീക്ക് പാലത്തിലൂടെ നൈഗാവോൺ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു. ഇതിനിടെയാണ് യാത്രക്കാരൻ ട്രെയിനിൽ നിന്ന് തേങ്ങ പുറത്തേക്കെറിഞ്ഞത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം

നദിയിലേക്ക് പൂജാ സാധനങ്ങൾ അടങ്ങിയ പാക്കറ്റ് വലിച്ചെറിയുന്നതിനിടെ ആയിരുന്നു അപകടം.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം വസായിലെ മുനിസിപ്പൽ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കേറ്റ ഗുരുതര പരിക്കും രക്ത വാര്ച്ചയും മൂലം ഇന്നലെയാണ് മരിച്ചത്


