
കണ്ണൂർ: മട്ടന്നൂർ കോളാരി കുംഭംമൂല അൽ മുബാറക്കിലെ ഉസ്മാൻ മദനിയുടെയും ആയിഷയുടെയും മകൻ സി മുഹിയുദ്ദീൻ ആണ് ഷോക്കേറ്റ് ദാരുണമായി മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രിൽസിന് മുകളിലേക്ക് പിടിച്ചു കയറുന്നതിനിടെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്ന് ഷോക്കേറ്റതാണെന്ന് കരുതുന്നു. ഷോക്കേറ്റ് കുട്ടി താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടിയെ ഉടനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല



