
കണ്ണൂര് ; പ്രമുഖ മലയാളി സംവിധായകന്
ഡോ. ബിജു ആണ് പപ്പ ബുക്ക സംവിധാനം ചെയ്തത്.
അന്താരാഷ്ട്ര
പ്രശസ്തനും മൂന്ന് തവണ ഇന്ത്യയുടെ ദേശീയ പുരസ്ക്കാര ജേതാവുമാണ് ഡോ . ബിജു. പപ്പുവ ന്യൂ ഗിനിയ ഇന്ത്യ കോ പ്രൊഡക്ഷൻ സിനിമ ആണ് പപ്പ ബുക്ക. 2026 ലെ മികച്ച അന്താരാഷ്ട്ര സിനിമാ വിഭാഗത്തിലാണ് ഓസ്കാർ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എൻട്രി ആയി സിനിമ തിരഞ്ഞെടുത്തത്. പപ്പുവ ന്യൂ റിയയുടെ ഓസ്കാർ സെലക്ഷൻ കമ്മിറ്റി ആണ് ചിത്രം തിരഞ്ഞെടുത്തത്.
പാപ്പുവ
ന്യൂ ഗിനിയയുടെ ആദ്യ ഓസ്കർ എൻട്രിയാണ് പാപ്പ ബുക്ക. 85 വയസ്സുള്ള ഗോത്ര നേതാവ് സൈൻ ബൊബോറോ ആണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഓസ്കറിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കുന്ന ഒരു പസഫിക് രാഷ്ട്രം എന്ന ഖ്യാതിയും ഇതോടെ ഈ സിനിമ നേടുകയാണ്

ഇന്ത്യയും പാപ്പുവ ന്യൂ ഗിനിയയും തമ്മിൽ അതിർത്തി കടന്നുള്ള സഹകരണത്തിൻ്റെ പ്രതീകമാണ് ഈ ചിത്രം എന്നാണ് ഡോ. ബിജു സിനിമയെക്കുറിച്ച് പറഞ്ഞത്. തമിഴ് സംവിധായകൻ പാ രഞ്ജിത്ത് സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ്. നോലെൻ തൗല വുനം, അക്ഷയ്കുമാർ പരിജ, പ്രകാശ് ബാരെ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്.
നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസകൾ നേടുകയും ചെയ്ത വെയിൽമരങ്ങൾ, പേരറിയാത്തവർ, അദൃശ്യ ജാലകങ്ങൾ തുടങ്ങിയ സിനിമകളുടെ
സംവിധായകനാണ്
ഡോ. ബിജു


