
ആലപ്പുഴ: താൻ അനുഭവിച്ച ദുരനുഭവങ്ങളും പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനവും നോട്ട് ബുക്കിൽ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും രണ്ടാനച്ഛന്റെ ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടിൽ എത്തിയായിരുന്നു ആക്രമിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ പിതാവിന്റെ മാതാവിന്റെ വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത് ഇവിടെക്കാണ് പിതാവ് അൻസർ എത്തി കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ പിതാവ് അൻസറും രണ്ടാനമ്മ ഷെബീനയും ഒളിവിലായിരുന്നു.

പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനം നേരിട്ട കുട്ടി താൻ അനുഭവിച്ച വേദനകൾ നോട്ട് ബുക്കിൽ പകർത്തിയിരുന്നു. വലിയ കൈവിരലുകളുടെ പാടും നീരുവന്ന് ചുവന്ന മുഖവുമായി ക്ലാസിൽ എത്തിയ കുട്ടിയോട് അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകൾ പുറത്ത് വന്നത്. അധ്യാപകർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നൂറനാട് പൊലീസ് അൻസറിന്റെയും ഷെബീനയുടെയും പേരിൽ കേസെടുത്തിരുന്നു. കേസെടുത്ത് രണ്ട് ദിവസമായിട്ടും കൂട്ടിയെ ഉപദ്രവിച്ച രണ്ടാനമ്മയെയും പിതാവിനെയും പൊലീസ് പിടികൂടിയിട്ടില്ല. വിദ്യാഭ്യാസ മന്ത്രിയും കുട്ടിയുടെ കുറിപ്പ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. കുട്ടിയെ കുട്ടിയുടെ ഇഷ്ട പ്രകാരം പിതാവിന്റെ മാതാവിന്റെ വീട്ടിലേക്കാണ് മാറ്റിയിരുന്നത്. കുഞ്ഞ് ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ കഴിയുകയാണ്.


