
കൊല്ലം; കുണ്ടറയിലാണ് വയോധികയായ അമ്മായിഅമ്മയെ മരുമകൻ ക്രൂരമായി പീഡിപ്പിച്ചത്. കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്. ഇയാളുടെ ഭാര്യ വിദേശത്താണ്. വീട്ടുമുറ്റത്ത് കോണ്ടം കണ്ടത് ചൂണ്ടിക്കാട്ടി പ്രതിയുടെ ദുര്‍നടപ്പ് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യമാണത്രെ ക്രൂരതക്ക് കാരണം
താന്‍ വിദേശത്തായിരിക്കുമ്പോള്‍ എന്തിനാണ് ഗര്‍ഭ നിരോധന ഉറയെന്നു ചോദിച്ച് യുവതിയും ഭര്‍ത്താവും തമ്മില്‍ വഴക്കായിരുന്നു. ഇതിന്റെ പ്രതികാരമായാണ് കെട്ടിയിട്ട് വരെയുള്ള പീഡനമെന്നാണ് പരാതിയില്‍ പറയുന്നത്.

ലഹരി വിൽപ്പന ഉൾപ്പെട സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്ന ആളാണ് ഇയാളെന്നാണ് സൂചന
അതേ സമയം 2025 മുതല്‍ ഇയാള്‍ അമ്മായി അമ്മയെ പീഡിപ്പിച്ചു വരികയാണ് എന്നാണ് പൊലീസ് പറയുന്നത്. ഭയം കാരണം പീഡന വിവരം ഇവര്‍ പുറത്ത് പറഞ്ഞിരുന്നില്ല. ഒടുവിൽ വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്


