Soccer Football - FIFA World Cup 2026 - Group A - Mexico v South Africa - Estadio Azteca, Mexico City, Mexico - June 11, 2026 South Africa's Lyle Foster in action with Mexico's Roberto Alvarado REUTERS/Hannah Mckay

മെക്സിക്കോ സിറ്റി: സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ കളം നിറഞ്ഞു കളിച്ച മെക്സിക്കോയ്ക്കു ഫിഫ ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ വിജയത്തുടക്കം. മെക്സിക്കോ സിറ്റിയില്‍ നടന്ന ഗ്രൂപ്പ് എ പോരില്‍ ആഫ്രിക്കന്‍ ശൗര്യവുമായെത്തിയ സൗത്താഫ്രിക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു മെക്സിക്കോ തുരത്തുകയായിരുന്നു.

ഇരുപകുതികളിലുമായി ജൂലിയന്‍ ക്വിനോനെസ് (9ാം മിനിറ്റ്), റൗള്‍ ജിമനെസ് (67) എന്നിവരുടെ ഗോളുകളാണ് മെക്സിക്കോയ്ക്കു മിന്നുന്ന ജയം സമ്മാനിച്ചത്. കളിയുടെ തുടക്കം മുതല്‍ അറ്റാക്കിങ് ഗെയിം പുറത്തെടുത്ത മെക്സിക്കോ അര്‍ഹിച്ച ജയം കൂടിയാണിത്.

രണ്ടാം പകുതിയില്‍ യായ സിതോലെ (50), തെംബ സ്വാനെ (84) എന്നിവര്‍ ചുവപ്പ കാര്‍ഡ് കണ്ടു പുറത്തായതോടെ ഒമ്പതു പേരുമായാണ് സൗത്താഫ്രിക്ക മല്‍സരം പൂര്‍ത്തിയാക്കിയത്. ഇഞ്ചുറി ടൈമില്‍ മെക്സിക്കന്‍ താരം സെസാര്‍ മോണ്ടസിനും ചുവപ്പ് കാര്‍ഡ് ലഭിച്ചു.

