
നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന വീണ്ടും ഫിഫ റാങ്കിംഗിൽ ഒന്നാമത്. 2026 ലോകകപ്പിന് മുമ്പുള്ള ഈ തിരിച്ചുപിടിക്കൽ ടീമിനെ ഏറെ ആത്മവിശ്വാസമാകും. നിലവിൽ 1874.81 പോയിന്റോടെയാണ് ലയണൽ മെസ്സിയും സംഘവും ഒന്നാമതെത്തിയിരിക്കുന്നത്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് നേട്ടം.

ഐവറി കോസ്റ്റിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ തോറ്റതോടെ ഫ്രാൻസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഫ്രാൻസിന് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. യൂറോപ്യൻ കരുത്തരായ സ്പെയിൻ 1873.01 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു.

ഇംഗ്ലണ്ട് നാലാം സ്ഥാനത്തും പോർച്ചുഗൽ അഞ്ചാം സ്ഥാനത്തും ബ്രസീൽ ആറാം സ്ഥാനത്തുമാണ് മൊറോക്കോ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ നെതർലൻഡ്സ് എട്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ബെൽജിയം (9), ജർമ്മനി (10) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ടീമുകൾ.

