

കാസര്‍ഗോഡ് നടക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിലാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.
ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദമില്ലെന്നും അവര്‍ പിന്തുണ പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ്
കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള സമസ്തയുടെ പ്രമേയത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
മത രാഷ്ട്രവാദം ഒളിച്ചു കടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ ഇസ്ലാം എന്ന അപകടകരമായ വിഷയത്തിലൂടെയും മുസ്ലിം യുവാക്കളെ മുഖ്യധാരയില്‍ നിന്ന് വഴി തെറ്റിക്കാന്‍ ശ്രമിക്കുന്ന മൗദുദിസ്റ്റ് വിചാര ധാരകള്‍ ഗൗരവതരമായ വെല്ലുവിളിയാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
നിഷ്പക്ഷം എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴി നടത്തുന്ന ഭൗതികമായ കടന്നു കയറ്റങ്ങളേയും സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജണ്ടകളേയും തിരിച്ചറിയേണ്ടണ്ടെന്നും പ്രമേയം ആവശ്യപ്പെട്ടു

”മതരാഷ്ട്രവാദവും തീവ്ര പ്രബോധന ശൈലിയും നമ്മുടെ വഴിയല്ല, ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധന ശൈലിയേയും മഹത്തുക്കളായ മുന്‍ഗാമികള്‍ കാണിച്ചുതന്ന പാതയേയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പാന്‍ ഇസ്ലാമിസ്റ്റ് തീവ്ര ചിന്താഗതികള്‍ക്കെതിരെ ജാഗ്രത പാലിക്കണം. അഹ്ലുസുന്ന വല്‍ ജമാഅത്തിന്റെ പൈതൃകമായ സഹിഷ്ണുതയും സൗഹൃദവും ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഇത്തരം വിഘടനവാദ ചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും സമുദായത്തിന്റെ തനിമ നിലനിര്‍ത്താനും എല്ലാവരും രംഗത്തിറങ്ങണമെന്ന് സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ആഹ്വാനം ചെയ്യുന്നു..’ –
സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ഇങ്ങനെയായിരുന്നു








