
കൊല്ലം: നൈറ്റ് ഡ്യൂട്ടിക്ക് എത്തിയ വനിതാ പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കൊല്ലം നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
സേനയുടെ അന്തസിന് കളങ്കം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന് കമ്മീഷണർ ഉത്തരവിൽ ചൂണ്ടിക്കാട്ടി

നവംബർ 6ാം തീയതി പുലർച്ചെയായിരുന്നു സംഭവം. നൈറ്റ് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു വനിതാ പൊലീസുകാരി. ഇവര്‍ കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പോലീസാണ് കേസെടുത്തത്. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാരി ഡെപ്യൂട്ടേഷനിൽ ജോലിക്ക് എത്തിയതായിരുന്നു


