
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ കള്ളക്കഥ മെനഞ്ഞത് പൊലീസ് സംഘമാണെന്ന്
നടന് ദിലീപ്. കോടതി കുറ്റ വിമുക്തനാക്കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിലീപ്. ക്രിമിനൽ ഗൂഢാലോചനയെന്ന് ആദ്യം ആരോപിച്ചത് മഞ്ജുവാണ്. അത് മുതൽ ആണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് വേണ്ടി പ്രാർഥിച്ചവരോട് നന്ദി പറയുന്നുവെന്നും ദിലീപ് പ്രതികരിച്ചു. കേസിലെ എട്ടാം പ്രതി സ്ഥാനത്തായിരുന്നു ദിലീപ്

‘തനിക്കെതിരെ ഉണ്ടാക്കിയ കള്ളക്കഥ കോടതിയിൽ പൊളിഞ്ഞു. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞത് ഒരു വനിതാ പോലീസ് ഓഫീസറും ക്രിമിനല്‍ പൊലീസ് സംഘവുമാണ്. ചില മാധ്യമങ്ങളെയും ഇതിന് കൂട്ടു പിടിച്ചു. തൻ്റെ കരിയറും ജീവിതവും നശിപ്പിക്കാൻ വേണ്ടിയാണ് കള്ളക്കഥ മെനഞ്ഞത്. യഥാര്‍ത്ഥത്തില്‍ കേസിൽ തന്നെ പ്രതിയാക്കാനാണ് എല്ലാവരും ഗൂഢാലോചന നടത്തിയത്.
കോടിക്കണക്കിന് ആളുകൾ ഒൻപത് വർഷക്കാലം തനിക്ക് വേണ്ടി പ്രാർത്ഥിച്ചു. അഭിഭാഷകർ തനിക്ക് വേണ്ടി ശ്രമിച്ചു. അഭിഭാഷകൻ രാമൻ പിള്ള അടക്കമുള്ളവർക്ക് നന്ദി പറയുന്നുവെന്നും ദിലീപ് പറഞ്ഞു


