
കായംകുളം: പുല്ലുകുളങ്ങരയിൽ കൊല്ലപ്പെട്ട നടരാജനെ അഭിഭാഷകനായ മകൻ നവജിത്ത് ലഹരിയില്‍
വെട്ടിയത് 47 തവണയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുഖവും തലയും വെട്ടി വികൃതമാക്കി. വെട്ടേറ്റ്
കണ്ണ് പുറത്തേക്ക് തള്ളിയ അവസ്ഥയിലായിരുന്നു. കൈപ്പത്തിയും വെട്ടി മാറ്റിയിരുന്നു. തടയാന്‍ വന്ന അമ്മയെയും അതിക്രൂരമായി ആക്രമിച്ചു. ഇവരുടെ വിരലുകളെല്ലാം അറുത്ത നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയിലാണ്.
രാവിലെ മുതൽ വീട്ടിലിരുന്ന് മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും
ചോദ്യം ചെയ്തതാണ് മാതാപിതാക്കളോട് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത കാണിക്കാന്‍ കാരണം

നവജിത്ത് അതിമാരകമായ ലഹരി മരുന്നാണ് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അച്ഛനാണോ അമ്മയാണോ എന്ന് പോലും തനിക്ക് തിരിച്ചറിയാനായില്ലെന്നും ഇയാള്‍
മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. ഭാര്യയെ പ്രസവത്തിനായി അശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനിരിക്കെയാണ്
കഴിഞ്ഞ ദിവസം രാത്രി അച്ഛനെ കൊന്നത്. മാവേലിക്കര കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന നവജിത്തിന് രണ്ട് സഹോദരങ്ങളുമുണ്ട്
ബഹളം കേട്ടെത്തിയ നാട്ടുകാർ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്. ഇവരോട് അകത്ത് രണ്ട് ഡമ്മികൾ ഉണ്ടെന്നാണ് നവജിത്ത് പറഞ്ഞത്. പൊലീസ് എത്തി നവജിത്തിനെ ബല പ്രയോഗത്തിലൂടെയാണ് കീഴടക്കിയത്


