
മുംബൈ: പ്രശസ്ത ബോളിവുഡ് നടന് ഗോവിന്ദ ആശുപത്രിയില്‍. സ്വന്തം വസതിയില്‍ വെച്ച് പുലര്‍ച്ചെ തല ചുറ്റലിനെ തുടര്‍ന്ന് ഗോവിന്ദ ബോധ രഹിതനായി വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മുബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് ഡോക്ടറോട് ഫോണിലൂടെ വിദഗ്ധോപദേശം തേടി അടിയന്തിരമായി മരുന്ന് നല്‍കിയിരുന്നെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിന്ദല് അറിയിച്ചു. ആശുപത്രിയില്‍ ഗോവിന്ദയെ പരിശോധനകള്‍ക്ക് വിധേയനാക്കി. ഈ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുക്കും തുടര്‍ ചികിത്സ. കഴിഞ്ഞ വര്‍ഷം ഗോവിന്ദയുടെ കാലില്‍ വെടിയേറ്റിരുന്നു. ശസ്ത്രക്രിയക്ക് ശേഷമാണ് വെടിയുണ്ട കാലില്‍ നിന്ന് നീക്കം ചെയ്തത്. ഉന്നം തെറ്റി വെടിവച്ചതിനെ തുടര്‍ന്നായിരുന്നു ഇത്



