
തെന്നിന്ത്യന്‍ ഭാഷാ സിനിമാ പാട്ടുകളില്‍ വമ്പന്‍ ഹിറ്റുകളൊരുക്കിയ സംഗീത സംവിധായകൻ എസ്പി വെങ്കിടേഷ് ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. 70 വയസായിരുന്നു. സംസ്കാരം നാളെ ചെന്നൈയില്‍.150 ലേറെ സിനിമകൾക്ക്
ഈണമൊരുക്കിയ വെങ്കിടേഷ് മലയാളത്തിലെ പ്രിയഗാനങ്ങളുടെ ശിൽപി കൂടിയാണ്. തൊണ്ണൂറുകളോടെ മലയാളത്തിൽ തിളങ്ങിയ
എസ്.പി വെങ്കടേഷ് വിണ്ണിലെ ഗന്ധർവ വീണകൾ, ശാന്തമീ രാത്രിയിൽ, തളിർവെറ്റിലയുണ്ടോ, പാതിരാക്കിളി വരൂ തുടങ്ങിയ ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത
സംവിധായകനാണ്

മലയാള സിനിമകളായ കിലുക്കം, ജോണി വാക്കർ, ദേവാസുരം, ധ്രുവം, രാജാവിന്റെ മകൻ, ദൗത്യം, ഭൂമിയിലെ രാജാക്കൻമാർ, വ്യൂഹം, മഹായാനം, നാടോടി, കാഴ്ചയ്ക്കപ്പുറം, വാൽസല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാർ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ എസ് പി വെങ്കിടേഷ് ഭാഗമായിരുന്നു. രാഘവൻ മാസ്റ്റർ ഉൾപ്പെടെയുള്ള സംഗീതജ്ഞർക്കൊപ്പം വെങ്കടേഷ് പ്രവർത്തിച്ചു. സത്യൻ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലൻ എം എയിൽ എ ടി ഉമ്മറിന്റെ അസിസ്റ്റന്റായി പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമകളിൽ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമാണ് എസ്.പി വെങ്കടേഷിനെ മലയാളത്തിൽ കൂടുതൽ പരിചിതനാക്കിയത്
ഗിറ്റാറിസ്റ്റായി 1971ൽ സംഗീത സംവിധായകൻ വിജയ ഭാസ്കറിനൊപ്പമാണ് സിനിമയിൽ തുടക്കം കുറിച്ചത്.
പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്


