
നിലമ്പൂര്‍; വനാവകാശ നിയമ പ്രകാരം അനുവദിച്ചു നൽകിയ ഭൂമി കുടുംബങ്ങള്‍ക്കായി കൈമാറാത്തതില്‍ പ്രതിഷേധിച്ചാണ്
ആത്മഹത്യാ ഭീഷണി. പുലിമുണ്ട മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജ്, വിനീത് എന്നിവരാണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. മലപ്പുറം നിലമ്പൂർ ഡിഎഫ്ഒ ഓഫീസിന് മുന്നിലാണ് സംഭവം. വനാവകാശ നിയമ പ്രകാരം അനുവദിച്ചു നൽകിയ ഭൂമി കൈമാറുന്നതിന് ഡിഎഫ്ഒ ഒപ്പ് വെക്കുന്നില്ലന്ന് ആരോപിച്ചാണ് ആത്മഹത്യാ ശ്രമം. പല തവണ ഈ ആവശ്യം ഉന്നയിച്ച് ഉന്നതിയിലെ ആളുകള്‍ ഡിഎഫ്ഒയെ സമീപിച്ചെങ്കിലും അദ്ദേഹം ഒപ്പുവെക്കാന്‍ തയ്യാറായില്ലെന്നാണ് പരാതി

പുലിമുണ്ട മുണ്ടക്കടവ് ഉന്നതിയിലെ ആളുകള്‍ക്ക് വനാവകാശ നിയമപ്രകാരംഭൂമി പതിച്ച് നല്‍കിയിരുന്നു. 53 കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ ഭൂമി അനുവദിച്ച് നല്‍കിയത്. ഇതില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവച്ച് നല്‍കിയത്. പല തവണ ആളുകള്‍ ഡിഎഫ്ഒയെ സമീപിച്ചെങ്കിലും ചര്‍ച്ച നടക്കാത്തതിനാലാണ് ഇവര്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത് കോടതിയും ജില്ലാ കളക്ടറുമടക്കം ഭൂമി അനുവദിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നിട്ടും ഡിഎഫ്ഒ വഴങ്ങുന്നില്ലെന്നാണ് കുടുംബങ്ങളുടെ ആരോപണം


