
കോയമ്പത്തൂര്‍ : കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെടി വെച്ച് പിടികൂടി പോലീസ്. തവാസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരെയാണ്
പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ കാലിന് വെടിവെച്ചതിന് ശേഷം പിടികൂടിയത്. പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കിലെത്തിയ അക്രമികള്‍ ഒപ്പമുണ്ടായിരുന്ന ആണ് സുഹൃത്തിനെ മര്‍ദിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നു.
തമിഴ് നാട്ടില്‍ രാഷ്ട്രീയ വിവാദം ഉണ്ടാക്കിയ സംഭവം ഞായറാഴ്ച രാത്രിയാണ് നടന്നത്.

കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ വെച്ചാണ് എംബിഎ വിദ്യാര്‍ത്ഥിനിയായ 19കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത്. ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അക്രമം. പരിക്കേറ്റ ആണ് സുഹൃത്ത് വിവരം പൊലീസിനെ അറിയിക്കുകയും തിരച്ചിലില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് പെണ്‍കുട്ടിയെ നഗ്നയായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ ബിജെപിയടക്കമുള്ള പ്രതിപക്ഷം രംഗത്ത് വന്നിരുന്നു


