
എല്ലാവരെയും ഞെട്ടിച്ച് ഒരു തേങ്ങക്ക് 2 ലക്ഷം രൂപ ലഭിച്ച സംഭവം തമിഴ്നാട്ടിലാണ് ഒരു ക്ഷേത്രത്തിലാണ് അരങ്ങേറിയത്. ക്ഷേത്ര ചടങ്ങുമായി ബന്ധപ്പെട്ട ലേലം വിളിയിലാണ് പൂജിച്ച തേങ്ങ 2 ലക്ഷത്തിന് ഒരാൾ കൈക്കലാക്കിയത്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ വള്ളി,
ദെയ് വാനേ സമേത സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് വാശിയേറിയ ലേലം വിളി നടന്നത്.
ആറായിരം രൂപയിൽ നിന്ന് തുടങ്ങിയ ലേലം വിളിയാണ് 2 ലക്ഷം രൂപയില്‍ അവസാനിച്ചത്

തമിഴ്നാട്ടിലെ മുരുക ക്ഷേത്രങ്ങളില്‍ സ്കന്ദ ഷഷ്ടിക്ക് ശേഷം ശൂരസംഹാരം എന്ന ചടങ്ങിന്റെ ഭാഗമായി മുരുകനും ദെയ് വാനിയും തമ്മിലുള്ള കല്യാണം എന്നൊരു ആചാരചടങ്ങ് നടക്കാറുണ്ട്. കല്യാണ സമയത്ത് ഉപയോഗിച്ച കലശത്തിന് മുകളിൽ വയ്ക്കുന്ന തേങ്ങയ്ക്ക് ഭക്തര്‍ക്കിടയില്‍ വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ എല്ലാ വർഷവും ലേലം വിളിച്ച് ഈ തേങ്ങ കൈക്കലാക്കാന്‍ നിരവധി പേരാണ് എത്താറ്. വാശിയേറിയ ലേലം വിളിക്കൊടുവിൽ രണ്ട് ലക്ഷം രൂപക്ക് ഭക്തരിലൊരാൾ തേങ്ങ സ്വന്തമാക്കി. കഴിഞ്ഞ വർഷം ചടങ്ങിനുപയോഗിച്ച തേങ്ങ മൂന്ന് ലക്ഷത്തിലധികം രൂപക്കാണ് ലേലത്തിൽ പോയത്. ഇത്തവണ കല്യാണ ചടങ്ങിന് ശേഷം ആറായിരം രൂപയിൽ നിന്നാണ് ലേലം വിളി തുടങ്ങിയത്


