
കോട്ടയം; കിടങ്ങൂരിലാണ് ദാരുണ കൊലപാതകം നടന്നത്. കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു.
മാന്താടിക്കവലയിൽ എലക്കോടത്ത് വീട്ടിൽ രമണി (70)യെ ആണ് ഭർത്താവ് സോമന് കൊന്നത്. രമണിയുടെ കൊലപാതകത്തിന് ശേഷം ഇളയ മകനെയും സോമന് കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ മൂത്തമകൻ സോമനെ തടഞ്ഞ് ഇളയ മകനെ രക്ഷിക്കുകയായിരുന്നു.
പുലർച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്. വിവരം അറിഞ്ഞതിനെ തുടര്ന്ന് കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി സോമനെ അറസ്റ്റ് ചെയ്തു.
മേസ്തിരിപ്പണിക്കാരനാണ് സോമൻ.



