
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചനും ഫക്രുദ്ദീന്‍ അലിയും.
ഔസേപ്പച്ചനെയും ഫക്രുദ്ദീൻ അലിയെയും ബി. ഗോപാലകൃഷ്ണൻ ബിജെപിയിലേക്ക് ക്ഷണിച്ചു. ബിജെപിയിൽ ചേർന്ന് നിയമസഭയിലേക്ക് മത്സരിക്കാനാണ് ക്ഷണം. മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യമെന്നും വികസനത്തിന്റെ കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു

ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പരിപാടിയില്‍ ഔസേപ്പച്ചൻ പറഞ്ഞു. രാജ്യത്തിന് വേണ്ടി നമ്മളെല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ആശയങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ കുടുംബത്തിനുവേണ്ടി ഒന്നിച്ച് പ്രവർത്തിക്കണമെന്നും ബിജെപിയുടെ വികസന മുന്നേറ്റ യാത്രയ്ക്ക് എല്ലാവിധ പിന്തുണ നൽകുന്നതായും ഔസേപ്പച്ചൻ വ്യക്തമാക്കി
കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് തന്നെ ഈ വേദിയിലേക്ക് എത്തിച്ചത് എന്നും ബി ഗോപാല കൃഷ്ണൻ നല്ല നേതാവാണെന്നും ഫക്രുദ്ദീൻ അലി പറഞ്ഞു


