
തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയിലാണ് കൊലപാതകം നടന്നത്. ചികിത്സയിലായിരുന്ന കരകുളം സ്വദേശിയായ ജയന്തിയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ഭാസുരൻ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ചികിത്സയിലായിരുന്ന ഭാസുരന്‍ പിന്നീടാണ് മരിച്ചത്. ആശുപത്രിയിൽ രണ്ടാം നിലയിൽ 218 നമ്പർ മുറിക്കുള്ളിൽ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത് സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വൃക്ക രോഗിയായ ജയന്തി എസ്യുടി ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയിലായിരുന്നു. ഒന്നാം തീയതി മുതൽ ആശുപത്രിയിലുണ്ട് ജയന്തി. ജയന്തിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു ഭർത്താവ്. എന്താണ് കാരണമെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.


